Advertisement

മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം; പൊതുതാത്പര്യ ഹർജി പത്ത് ദിവസത്തിനു ശേഷം പരിഗണിക്കും

November 5, 2019
Google News 0 minutes Read
india name court

മുസ്ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. തീരുമാനത്തിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.

നാലാഴ്ച സമയം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ച കോറ്റതി കേന്ദ്രസർക്കാർ അടക്കം കക്ഷികൾക്ക് പത്തുദിവസത്തിനകം നിലപാട് അറിയിക്കാമെന്നും വിശദീകരിച്ചു.

രാജ്യത്തെ മുഴുവൻ മുസ്ലിം പള്ളികളിലും സ്ത്രീപ്രവേശനം അനുവദിക്കണമെന്നാണ് മഹാരാഷ്ട്ര പൂനെ സ്വദേശിയായ യാസ്മിന്റെ ആവശ്യം. ശബരിമല സ്ത്രീപ്രവേശനവിധിയുടെ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കാൻ തീരുമാനിച്ചതെന്ന് കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here