സെല്‍ഫിക്ക് ആവശ്യപ്പെട്ടു; ആരാധികയോട് കയര്‍ത്ത് രാണു മൊണ്ടാല്‍

സോഷ്യല്‍ മീഡിയയിലൂടെ ഒറ്റദിവസംകൊണ്ട് താരമായ നിരവധിപേരുണ്ട്. അവരില്‍ ഒരാളാണ് റെയില്‍വേ സ്റ്റേഷനിലിരുന്ന് ആലപിച്ച ഒരു പാട്ടിലൂടെ ലോകശ്രദ്ധയിലേക്ക് എത്തിയ രാണു മൊണ്ടാല്‍. ലതാമങ്കേഷ്‌കര്‍ പാടിയ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനമായിരുന്നു രാണു മൊണ്ടാല്‍ റണാഗഡ് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയത്. ഒറ്റദിവസംകൊണ്ട് റാണുമൊണ്ടാലിന്റെ ശബ്ദവും പാട്ടും സോഷ്യല്‍മീഡിയയില്‍ തരംഗമായി. പിന്നീട് നടന്നത് ചരിത്രം.
സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ ചിട്ടപ്പെടുത്തിയ പാട്ടിലൂടെ സിനിമാ പിന്നണിഗാന രംഗത്തേയ്ക്ക് രാണു മൊണ്ടാല്‍ പ്രവേശിച്ചു. മൂന്നിലധികം ഗാനങ്ങള്‍ ഇതുവരെ രാണു മൊണ്ടാല്‍ പാടി.
എന്നാല്‍ രാണു മൊണ്ടാലിന്റെ മറ്റൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്ന രാണു മൊണ്ടാലിനെ ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ഒരു ആരാധിക സെല്‍ഫി എടുക്കാനായി അടുത്തെത്തി രാണു മൊണ്ടാലിനെ കൈയില്‍ തട്ടി വിളിച്ചു. ഇതോടെ രാണു ആരാധികയോട് ദേഷ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം.
എന്തിനാണ് തന്റെ കൈയില്‍ പിടിച്ചതെന്ന് ചോദിച്ചാണ് രാണു ദേഷ്യപ്പെടുന്നത്. എന്നാല്‍ ആരാധിക ഒന്നും പറയാതെ മുഖത്ത് ഒരു ചിരി മാത്രം വരുത്തി പിന്‍തിരിയുകയാണ് ചെയ്യുന്നത്. വീഡിയോ വളരെ വേഗം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here