Advertisement

ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരുമെന്ന് തുഷാർ വെള്ളാപ്പള്ളി

November 6, 2019
Google News 0 minutes Read
thushar vellappally will participate in women wall

ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരുമെന്ന് ചെയർപേഴ്സൺ തുഷാർ വെള്ളാപ്പള്ളി. എൻഡിഎ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായില്ലെന്നും പരാജയത്തിന് അത് കാരണമായെന്നും തുഷാർ തൃശൂരിൽ പറഞ്ഞു.

തൃശൂരിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗം ഉപതെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്‌തു. എൻഡിഎ സജീവമാകാത്തതാണ് വോട്ട് ചോർച്ചക്ക് കാരണമായതെന്നാണ് ബിഡിജെഎസ് വിലയിരുത്തൽ. സംഘടനക്ക് അകത്തുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്നും എൻ ഡിഎയിൽ തന്നെ തുടരുമെന്നും തുഷാർ വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ വിജയം ഉറപ്പായിരുന്നു. ബിഡിജെഎസും ബിജെപിയും കോന്നിയിൽ സജീവമായി. മറ്റു മണ്ഡലങ്ങളിലും അതുണ്ടായില്ല. അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലവും ഈ മാസം ഒമ്പതിന് കോട്ടയത്ത് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യുമെന്നും തുഷാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here