Advertisement

ദളിത് ഗവേഷക വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചെന്ന പരാതി; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി

November 6, 2019
Google News 0 minutes Read

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചെന്ന പരാതിയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം.
മലയാളം വിഭാഗം മേധാവി ഡോക്ടര്‍ എല്‍ തോമസ്‌കുട്ടി, ബോട്ടണി വിഭാഗം അധ്യാപിക ഡോക്ടര്‍ എം ഷാമിന എന്നിവര്‍ക്കെതിരെയാണ് നടപടി

കാലിക്കറ്റ് സര്‍വകലാശാലാ മലയാള വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഡോ. എല്‍
തോമസ് കുട്ടിയെ നീക്കാനും ബോട്ടണി പഠന വകുപ്പിലെ അധ്യാപിക ഡോ. എം ഷാമിനയുടെ പിഎച്ച്ഡി ഗൈഡ്ഷിപ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് തീരുമാനം. സീനിയര്‍ പ്രഫസറായ തോമ
സ്‌കുട്ടിക്കും അസിസ്റ്റന്റ് പ്രഫസറായ ഷാമിനയ്ക്കും അധ്യാപന ജോലിയില്‍ തുടരാം. നേരത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍വകലാശാല നിര്‍ദേശം നല്‍കിയതിനാല്‍ ഇരുവരും അവധിയില്‍ പ്രവേശിച്ചിരുന്നു.

പിഎച്ച്ഡി പ്രബന്ധം ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറുന്നത് വകുപ്പ് മേധാവിയായ ഡോക്ടര്‍ തോമസ്‌കുട്ടി വൈകിപ്പിച്ചു എന്ന് കാണിച്ച് മലയാള വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയായ പി സിന്ധുവാണ് ആദ്യം പരാതിയുമായെത്തിയത്. പിന്നീട് ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ ടി റാം ഗൈഡായ ഡോ. ഷാമിന നിരന്തരം ജാതീയ അധിക്ഷേപം കാണിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തി.

ഡോ. ഷാമിനയുടെ കീഴില്‍ ഗവേഷണം നടത്തുന്ന മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും ഗൈഡ് ജോലിയില്‍ വീഴ്ച വരുത്തുന്നതായും പരാതിയുന്നയിച്ചിരുന്നു. ഈ പരാതിയില്‍ ഭാഷാ ഫാക്കല്‍റ്റി ഡീന്‍ ഡോ.
കെ കെ ഗീതാകുമാരിയെ ആഭ്യന്തര അന്വേഷണത്തിന് നിയോഗിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. അധ്യാപകര്‍ക്കെതിരായ നടപടി ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പിലാക്കാനാണ് നിര്‍ദേശം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here