Advertisement

കൂത്താട്ടുകുളം ചോരക്കുഴി പള്ളി തർക്കം; വിധി നാളെ

November 6, 2019
0 minutes Read
dispute between orthodox and jacobites in ernakulam pazhamthottam st marys church solved

കൂത്താട്ടുകുളം ചോരക്കുഴി പള്ളി തർക്കക്കേസിൽ വിധി നാളെ. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് നാളെ 11 മണിക്ക് വിധി പറയുക.

വിധി വരുംവരെ പള്ളിക്ക് മുന്നിൽ സമരം തുടരുമെന്ന് ഓർത്തഡോക്‌സ് വിഭാഗം അറിയിച്ചു. വിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യാക്കോബായ വിശ്വാസികൾ പറഞ്ഞു.

യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ പള്ളി തർക്കം നിലനിൽക്കുന്ന കൂത്താട്ടുകുളം ചോരക്കുഴി മാർ സ്‌റ്റേപാനോസ് പള്ളിയിൽ കോടതി വിധി നടപ്പാക്കുന്നതിനെ ചൊല്ലി ഇന്ന് രാവിലെ തർക്കമുണ്ടായിരുന്നു. ഓർത്തഡോക്‌സ് പക്ഷത്തെ ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാനും വിശ്വാസികളും പള്ളിയിൽ പ്രവേശിക്കാനെത്തിയപ്പോൾ ഗേറ്റിന് മുന്നിൽ യാക്കോബായ വിശ്വാസികൾ തടഞ്ഞു. ഇരുവിഭാഗവും പള്ളി ഗേറ്റിന് അകത്തും പുറത്തുമായി നിലയുറപ്പിച്ചതിനെ തുടർന്ന് സ്ഥലത്ത് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പൊലീസുകാർ എത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top