ശമ്പളം മുടങ്ങി; മലപ്പുറത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

മാസങ്ങളായി ശമ്പളം മുടങ്ങിയ വേദനയിൽ മനംനൊന്ത് ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു. വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണൻ(52) നാണ് നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്.
Read Also: ശമ്പളമില്ല; മഴക്കെടുതിയിൽ സർവീസ് നിലനിർത്താൻ കയ്യിൽ നിന്ന് പണം മുടക്കി ബിഎസ്എൻഎൽ ജീവനക്കാർ
പാർട്ട് ടെെം സ്വീപ്പർ ആയിരുന്ന രാമകൃഷ്ണൻ രാവിലെ 8.30യോടെ ഓഫീസിൽ എത്തി ജോലി സമയത്തിനിടയിലാണ് ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥർ പുറത്ത് പോയ സമയം ഓഫീസ് മുറിലാണ് സംഭവം നടന്നത്. കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം നൽകിയിട്ടില്ല.
കൂടാതെ ആറ് മണിക്കൂർ ജോലി ഒന്നര മണിക്കൂർ ആയി കുറച്ചും ജോലി മാസത്തിൽ പതിനഞ്ച് ദിവസമാക്കി കുറച്ചും പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതർ. തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയ്തതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
മൃതദേഹം മാറ്റാനനുവദിക്കാതെ തൊഴിലാളികള്‍ ഓഫീസ് പരിസരത്ത് പ്രതിഷേധത്തിലാണ്. കൃത്യമായ നഷ്ടപരിഹാരം രാമകൃഷ്ണന്‍റെ കുടുംബത്തിന് നല്‍കണമെന്നും മുടങ്ങിയ ശമ്പളം
കൊടുക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here