പിഎസ് സി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി. നല്ല രീതിയിൽ അന്വേഷിക്കാനുള്ള ശേഷി ക്രൈംബ്രാഞ്ചിനുണ്ടെന്നും ഒരു രീതിയിലുള്ള രാഷ്ട്രീയ പരിരക്ഷയും കുറ്റവാളികൾക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കേസിൽ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: പിഎസ്‌സി പരീക്ഷാ ക്രമക്കേട്; വിവാദ റാങ്ക് ലിസ്റ്റില്‍ നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച്
കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
പ്രതികളെ സംരക്ഷിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെന്നും ഇക്കാര്യം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അതേ സമയം ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പിഎസ്‌സിക്ക് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here