യുഎപിഎ ചുമത്തി വിദ്യാർത്ഥികളുടെ അറസ്റ്റ്: നടപടി തെറ്റെന്ന് പ്രകാശ് കാരാട്ട്

കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തിയുള്ള വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലഘുലേഖകൾ പിടിച്ചെടുത്തത് കൊണ്ട് മാത്രം യുഎപിഎ ചുമത്താനാവില്ലെന്നും സർക്കാർ നടപടി തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാരാട്ട്.
Read Also: യുഎപിഎ കേസ്; സിപിഐഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത് തെറ്റായിപ്പോയെന്നും കേസിൽ യുഎപിഎ ചുമത്തിയത് ന്യായീകരിക്കാനാവില്ലെന്നും കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായി കേസിൽ നിന്ന് യുഎപിഎ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ടിനെതിരാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here