യുഎപിഎ കേസ്; പ്രതികളെ ചോദ്യം ചെയ്യാന്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതികളെ ചോദ്യം ചെയ്യാലിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൂടുതല്‍ തെളിവുകള്‍ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം അലന്‍ ഷുബൈബിനെയും താഹാ ഫസലിനെയും കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ജയില്‍ സൂപ്രണ്ടിന്റെ ആവശ്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്നതിനാലാണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ജാമ്യം നിഷേധിച്ചത്.
അതേസമയം, വിദ്യാര്‍ത്ഥികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. അലന്റെയും താഹയുടേയും ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. നവംബര്‍ രണ്ടിനാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here