Advertisement

വിട്ടയ്ക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി; ഉജ്ജ്വല സ്വീകരണം നല്‍കി സഹപ്രവര്‍ത്തകര്‍

May 15, 2024
Google News 2 minutes Read
Newsclick editor Prabir Purakayastha released from jail

യുഎപിഎ കേസില്‍ സുപ്രിം കോടതി വിട്ടയക്കാന്‍ ഉത്തരവിട്ട ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ജയിലിനു പുറത്ത് അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നല്‍കി.കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയായി പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും റിമാന്റും നിയമവിരുദ്ധമെന്നാണ് സുപ്രിം കോടതി വിധി. (Newsclick editor Prabir Purakayastha released from jail)

2023 ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായത്. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി, നൂറിലേറെ പേര്‍ രോഹിണി ജയിലിന് പുറത്ത് സ്വീകരിക്കാനായി ഒത്തുകൂടി. പുറത്തിറങ്ങിയ പ്രബീറിനെ മുദ്രാവാക്യം വിളികളോടെ പൂമാലകള്‍ ഇട്ട് സ്വീകരിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സുപ്രിംകോടതി വിധിയില്‍ ഏറെ ബഹുമാനം ഉണ്ടെന്നും നിയമ പോരാട്ടം തുടരുമെന്നും, പ്രബീര്‍ പുരകായസ്ത പറഞ്ഞു. അറസ്റ്റിന്റെ കാരണം പുര്‍കായസ്തയെ അറിയിച്ചിട്ടില്ല എന്നത് അറസ്റ്റിനെ ദുര്‍ബലമാക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രിംകോടതി അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് വ്യക്തമാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിചാരണ കോടതി നിശ്ചയിക്കുന്ന ഉപാധികളോടെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കേസിന്റെ മെറിറ്റിനെക്കുറിച്ച് സംസാരിക്കരുത്, രാജ്യം വിട്ടുപോകരുത് എന്നീ മൂന്ന് ഉപാധികളോട് ആണ് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയുടെയും ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും ആരോപണം.

Story Highlights : Newsclick editor Prabir Purakayastha released from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here