സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഭൂവനേശ്വർ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഭുവനേശ്വറിൽ നിന്ന് വൈകിട്ട് 5.06ന് പുറപ്പെട്ട വിമാനം റായ്പൂരിലാണ് ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
180 പേരുമായി യാത്ര പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 670 വിമാനത്തിനാണ് തകരാർ സംഭവിച്ചത്. യാത്രക്കിടെ തകരാർ ശ്രദ്ധയിൽ പെട്ട പൈലറ്റ് അടിയന്തിരമായി വിമാനം നിലത്തിറക്കുകയായിരുന്നു. യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ കുഴപ്പങ്ങളില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യയുടെ വിദഗ്ധസംഘം വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here