വീണ്ടും ഹാമർ അപകടം; എറിയാനുള്ള ശ്രമത്തിനിടെ ഹാമർ പൊട്ടിവീണു; വിദ്യാർത്ഥിയുടെ വിരൽ ഒടിഞ്ഞു

കോഴിക്കോട് ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് പരിക്ക്. പ്ലസ്ടു വിദ്യാർത്ഥിയായ ടിടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് രാമകൃഷ്ണാ മിഷനിലെ പ്ലസ്ടു വിദ്യാർത്ഥിയായ ടി.ടിമുഹമ്മദ് നിഷാൻ മത്സരിച്ചത്. ഹാമർ എറിയാനുള്ള ശ്രമത്തിനിടെ ഹാമർ പൊട്ടി താഴെ വീഴുകയും ഇതിനിടെ മുഹമ്മദ് നിഷാൻ കാലുതെറ്റി വീഴുകയായിരുന്നു. നിഷാന്റെ ഇടത് കൈയ് വിരലിന് പൊട്ടലേറ്റിട്ടുണ്ട്.
5 കിലോ ഹാമറിന് പകരം 7 കിലോ നൽകിയതാണ് അപകടത്തിന് കാരണമെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു. അധികൃതർക്കെതിരെ പരാതിയുമായി പെൺകുട്ടിളും രംഗത്തെത്തിയിട്ടുണ്ട്.
Read Also : ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കായിക അധ്യാപകർ സമരത്തിലാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ മത്സരം ആരംഭിക്കുന്ന സമയത്ത് പല വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും അധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവിടെ എത്തുകയും, തുടർന്ന് പൊലീസ് ഇവരെ വിരട്ടി ഓടിക്കുകയും ചെയ്തിരുന്നു. കായിക അധ്യാപകരുടെ സമരം നിലനിൽക്കുന്നതുകൊണ്ട് തന്നെ കൃത്യമായി പരിശീലനം ലഭിക്കാത്ത അധ്യാപകരാണ് കായിക മത്സരത്തിന് നിലവിൽ നേതൃത്വം നൽകുന്നത്. കായിക മത്സരങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിന് ാെരു കാരണം ഇതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here