Advertisement

കമന്ററി പറയാൻ ധോണി ഇല്ല

November 8, 2019
1 minute Read

ഇന്ത്യ-ബംഗ്ലാദേശ് ഡേനൈറ്റ് ടെസ്റ്റിൽ മുൻ നായകൻ എംഎസ് ധോണി കമൻ്റേറ്ററായി എത്തുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ധോണി കമൻ്ററി ബോക്സിൽ ഉണ്ടാവില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ അദ്ദേഹത്തെ ക്രിക്കറ്റിൻ്റെ മറ്റു മേഖലകളിൽ സഹകരിപ്പിക്കാൻ ബിസിസിഐക്ക് താത്പര്യമില്ലെന്നണ് സൂചന. നേരത്തെ അധ്യക്ഷൻ സൗരവ് ഗാംഗുലി ധോണി കമൻ്ററി പറയുന്നതിനെ പിന്തുണച്ചിരുന്നുവെങ്കിലും ബിസിസിഐയിലെ മറ്റു ചിലർ ഇതിനെ എതിർത്തു. ഇതോടെയാണ് ധോണി കമൻ്ററി പറയേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തത്.

നേരത്തെ ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് ഗംഭീരമായി ആഘോഷിക്കാൻ സ്റ്റാർ സ്പോർട്സ് തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ മുൻ ടെസ്റ്റ് നായകരെയെല്ലാം ഈഡൻ ഗാർഡൻസിൽ എത്തിക്കാനായിരുന്നു സ്റ്റാർ സ്പോർട്സിൻ്റെ ലക്ഷ്യം. എംഎസ് ധോണി ഇല്ലെങ്കിലും മറ്റു ടെസ്റ്റ് ക്യാപ്റ്റന്മാർ മത്സരത്തിൽ എത്തിയേക്കും. ഇന്ത്യൻ ടീമിനൊപ്പം ദേശീയ ഗാനത്തിനായി ഗ്രൗണ്ടിൽ അണിനിരക്കുന്ന ഇവർ മത്സരത്തിനു ശേഷം കമൻ്ററി ബോക്സിലും സാന്നിധ്യമറിയിക്കും. നാലാം ദിവസം മുതലുള്ള ബ്രേക്ക് ടൈമുകളിൽ ക്യാപ്റ്റന്മാരുടെ ഓർമ്മകൾ അവർ തന്നെ വിവരിക്കുന്നത് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.

നവംബർ 22ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ചരിത്ര ടെസ്റ്റ് നടക്കുക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാമത്തേതാണ് ഡേനൈറ്റ് ടെസ്റ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top