Advertisement

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി

November 8, 2019
Google News 0 minutes Read

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലിയില്‍ നിയമനം നല്‍കി ഉത്തരവിറക്കി.
കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയിലാണ് നിയമനം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

അത്‌ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, നീന്തല്‍, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുന്നത്. 2017 ല്‍ 59 കായികതാരങ്ങളേയും 2018 ല്‍ മൂന്ന് പേരെയും ഇത്തരത്തില്‍ നിയമിച്ചിരുന്നു. ഇക്കൊല്ലം ഏഴു കായികതാരങ്ങള്‍ക്കും പൊലീസില്‍ നിയമനം നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here