Advertisement

ശാന്തൻപാറ കൊലപാതകം; മുഖ്യപ്രതി വസീമിന്റെ സഹോദരൻ അറസ്റ്റിൽ

November 8, 2019
Google News 1 minute Read

ശാന്തൻപാറ കൊലപാതക കേസിൽ മുഖ്യപ്രതി വസീമിന്റെ സഹോദരൻ അറസ്റ്റിൽ. സഹോദരൻ ഭഗതാണ് അറസ്റ്റിലായത്. സഹോദരൻ കൊലപാതകത്തിന് കൂട്ടു നിന്നെന്നും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, റിജോഷിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. യുവാവിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലനടക്കുന്ന സമയം റിജോഷ് അർധബോധാവസ്ഥയിൽ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also : ‘ എന്റെ സഹോദരന് കൊലയിൽ പങ്കില്ല, ഞാനാണ് പ്രതി’; കുറ്റം സമ്മതിച്ച് റിസോർട്ട് മാനേജരുടെ വീഡിയോ സന്ദേശം

കയറോ, തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് റിജോഷിനെ കൊലപ്പെടുത്തിയിരിക്കുന്നത്.  ഈ സമയം റിജോഷ് അർധബോധാവസ്ഥയിലായിരുന്നു. ഈ അവസ്ഥയിലാക്കാൻ മദ്യമോ,വിഷമോ റിജോഷിന് നൽകിയോ എന്നറിയാൻ കൂടുതൽ പരിശോധന ആവശ്യമാണ്. ശരീരത്തിൽ മുറിവുകളോ മറ്റ് പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പ്രതികളെന്ന് സംശയിക്കുന്ന റിജോഷിന്റെ ഭാര്യ ലിജി, കാമുകൻ വസീം എന്നിവർക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. റിജോഷിനെ കൊന്നത് താൻ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ സന്ദേശം ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ഇതയച്ച സ്ഥലം കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here