Advertisement

നടനും മാധ്യമ പ്രവർത്തകനുമായിരുന്ന ജോസ് തോമസ് അന്തരിച്ചു

November 9, 2019
Google News 0 minutes Read

നടനും നാടക ചലച്ചിത്ര പ്രവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്ന ജോസ് തോമസ് അന്തരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിലാണ് മരണം. സംസ്കാരം പിന്നീട് നടക്കും. കോട്ടയം കുടമാളൂർ സ്വദേശിയാണ്.

ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്ന അദ്ദേഹം ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

അൻപതിലേറെ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ ഇദ്ദേഹം പലതവണ സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here