Advertisement

ബെർലിൻ മതിൽ തകർന്നിട്ട് ഇന്നേക്ക് 30 വർഷം; അപൂർവ ചിത്രങ്ങൾ

November 9, 2019
0 minutes Read

1960 കളിൽ ഈസ്റ്റ് ജർമനിയെ അലട്ടിയ ഒരു പ്രശ്‌നമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച സമയത്ത് ലക്ഷക്കണക്കിന് പേരാണ് ഈസ്റ്റ് ജർമനിയിൽ നിന്ന് വെസ്റ്റ് ജർമനിയിലേക്ക് പാലായനം ചെയ്തിരുന്നത്. ഈ പ്രശ്‌നത്തിന് ഒരു പ്രതിവിധിയെന്നോണമാണ് ബെർലിൻ മതിൽ നിർമിക്കുന്നത്.

ഓഗസ്റ്റ് 13,1961 പുലരുന്നത് ഈസ്റ്റ് ജർമനിയിൽ നിന്ന് വെസ്റ്റ് ജർമനിയെ വേർതിരിക്കുന്ന മതിൽക്കെട്ട് കണ്ടുകൊണ്ടാണ്. അടുത്ത മൂന്ന് പതിറ്റാണ്ടുകൊണ്ട് വാച്ച് ടവറുകളും, വൈദ്യുതി കമ്പികളും, സുരക്ഷാ ഉദ്യോഗസ്ഥരും കാവലുള്ള 45 കിലോമീറ്റർ നീളമുള്ള കോൺക്രീറ്റ് മതിലായി ബെർലിൻ മതിൽ മാറി.

1980 കളിൽ പോളണ്ടിലും, ഹംഗറിയിലും നടന്ന വിപ്ലവങ്ങളുടെ തുടർക്കഥയായി നവംബർ 9,1989 ൽ വെസ്റ്റ് ജർമനിയുമായുള്ള അതിർത്തി ഈസ്റ്റ് ജർമനി തുറന്നുകൊടുത്തു. അന്നാണ് ജർമനി വീണ്ടും ഒന്നാകുന്നതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top