Advertisement

കേരളം ട്രാൻസ്ജൻഡർ വിഭാഗത്തിന് നൽകുന്ന പരിഗണന മാതൃകാപരമെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി

November 10, 2019
1 minute Read

കേരളം ട്രാൻസ്ജൻഡർ വിഭാഗത്തിന് നൽകുന്ന പരിഗണന അത്യന്തം മാതൃകാപരമെന്ന് ലക്ഷ്മി ഗോപാലസ്വാമി ട്വന്റിഫോറിനോട്. ട്രാൻസ്‌ജെൻഡറുകൾക്ക് മാത്രമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കലോത്സവത്തിൽ തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി. തങ്ങൾക്ക് ലഭിച്ച വേദിയിൽ നിറഞ്ഞാടിയും പാടിയും കയ്പ്പുള്ള ഓർമകൾ ഓർത്തെടുത്തും ട്രാൻസ്‌ജെൻഡർ സമൂഹം കലാമേള അവിസ്മരണീയമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ട്രാൻജൻഡറുകൾക്ക് മാത്രമായി ഒരു സംസ്ഥാന സർക്കാർ കലോത്സവം സംഘടിപ്പിക്കുന്നതെന്നതും കലാമേളകൾക്ക് മാറ്റ് കൂട്ടി.

ചിലപ്പോഴൊക്കെ വേദിക്ക് ഏറ്റവും പുറകിൽ മറ്റാരും കാണാതെ, അല്ലെങ്കിൽ ചമയം പെട്ടിയും തൂക്കി. അതുമല്ലെങ്കിൽ പരിഹാസച്ചിരികൾക്ക് നടുവിൽ. ഇങ്ങനൊയൊക്കെയായി ഒടുങ്ങി തീരുമെന്ന് സമൂഹം കണക്ക് കൂട്ടിയ ഇടത്ത് നിന്നാണ് അവർ പൊരുതി തുടങ്ങിയത്. കൂട്ടത്തിൽ പലരും വിജയ പീഠം കയറി. ഒപ്പമുള്ളോർക്ക് കൈ കൊടുത്തും, അവസരം കൊടുത്തും, നേടിയും അവർ സ്വത്വം, ഉറക്കെ വിളിച്ച് പറയാൻ തുടങ്ങി. അതവരെ കൊണ്ടെത്തിച്ചതാണ് വർണങ്ങളുടെ ഈ വേദിയിലേക്ക്.

ചൂഷണം ചെയ്തവരോടും ആട്ടിയിറക്കിയവരോടുമുള്ള വിജയ പ്രഖ്യാപനവുമായി അവർ കളം നിറഞ്ഞു. മുഖത്ത് കണ്ട മനോഹരമായ ചിരിക്ക് ഇനി കരയാൻ മനസ്സില്ലെന്ന അർത്ഥം. ട്രാൻസ്ജൻഡർ വിഭാഗത്തോടുള്ള കേരളത്തിന്റെ പരിഗണന മാതൃകാപരമെന്ന് ലക്ഷ്മി ഗോപാലസ്വാമി ട്വന്റിഫോറിനോട് പറഞ്ഞു. രണ്ട് നാളായി തലസ്ഥാനത്ത് നിറഞ്ഞ് നിന്ന കലാമേളയിൽ തിരുവനന്തപുരം ചാമ്പ്യന്മാരും, ഭദ്ര അമൽ കലാ പ്രതിഭയുമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top