Advertisement

കർതാർപൂർ ഇടനാഴി ഉദ്ഘാടനത്തിനിടെ സിദ്ധുവിനെ അന്വേഷിച്ച് ഇമ്രാൻ ഖാൻ; വീഡിയോ

November 10, 2019
5 minutes Read

ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാനപ്പെട്ട രണ്ട് സിഖ് തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന കർത്താപൂർ ഇടനാഴി കഴിഞ്ഞ ദിവസമാണ് തുറന്നത്. ഇടനാഴിയിലെ ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താൻ്റെ ഭാഗം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമാണ് തുറന്നത്.

പാകിസ്താൻ്റെ ഭാഗത്തു നിന്നുള്ള ഇടനാഴിയുടെ ഉദ്ഘാടനത്തിനെത്തിയ ഇന്ത്യൻ സംഘത്തിൽ പ്രധാനിയായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധു. ഉദ്ഘാടനച്ചടങ്ങിനിടെ അദ്ദേഹത്തെ അന്വേഷിക്കുന്ന ഇമ്രാൻ ഖാൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

‘നമ്മുടെ സിദ്ധു എവിടെ’യെന്നാണ് ഇമ്രാൻ ഖാൻ്റെ ചോദ്യം. അദ്ദേഹം വന്നോയെന്ന് ചുറ്റും കൂടി നിൽക്കുന്നവരോട് അന്വേഷിക്കുന്നതും വീഡിയോയിൽ കാണാം.

നേരത്തെ, ഇമ്രാൻ ഖാൻ സിദ്ധുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതും ആലിംഗനം ചെയ്യുന്നതു മായ വീഡിയോകളും തരംഗമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

2018 നവംബർ 22നാണ് കർതാർപൂർ ഇടനാഴി പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. നാലര കിലോ മീറ്ററാണ് ദൂരം. സിഖ് മത സ്ഥാപകൻ ഗുരു നനാക്കിന്റെ 550ാം ജന്മവാർഷികതോടനുബന്ധിച്ച് ധാരാളം സിഖുകാർ കാർതാർപൂർ ഗുരുദ്വാരയിൽ പോകാൻ കാത്തു നിൽക്കുകയാണ്. ഗുരു നാനാക്ക് അവസാനകാലം ജീവിച്ചതും അദ്ദേഹത്തിന്റെ അന്ത്യ വിശ്രമ സ്ഥലവും ഇവിടെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top