ഐപിഎൽ തിരുവനന്തപുരത്തേക്കും

വരുന്ന ഐപിഎൽ സീസണിലെ മത്സരങ്ങൾക്ക് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദി ആയേക്കും. ഇപ്പോഴുള്ള വേദികൾക്കു പുറമെ മറ്റ് മൂന്ന് വേദികൾ കൂടിയാണ് പരിഗണിക്കും. ഇതിൽ തിരുവനന്തപുരവും ഉൾപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തിനൊപ്പം ഗുവാഹട്ടി, ലക്നൗ എന്നീ നഗരങ്ങൾ കൂടിയാണ് ബിസിസിഐയുടെ പരിഗണനയിലുള്ളത്. ഗുവാഹട്ടിയെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ രണ്ടാം വേദി ആക്കിയേക്കും. കഴിഞ്ഞ വർഷം അഹമ്മദാബാദായിരുന്നു രാജസ്ഥാൻ്റെ രണ്ടാം വേദി. ലഖ്നൗവിൽ കിംഗ്സ് ഇലവൻ പഞ്ചാബാണ് കളിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഇൻഡോറായിരുന്നു പഞ്ചാബിൻ്റെ സെക്കൻഡ് ഹോം.
അതേ സമയം, തിരുവനന്തപുരത്ത് ഏത് ടീമാണ് കളിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, ക്രിക്കറ്റ് ആരാധകർ ഏറെയുള്ള തിരുവനന്തപുരത്ത് കളി നടക്കുമെന്ന് തന്നെയാണ് ബിസിസിഐ സൂചന നൽകുന്നത്. സ്റ്റേഡിയത്തിലുള്ള മികച്ച സൗകര്യങ്ങളും ഈ സാധ്യത വർധിപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here