Advertisement

ഇന്ത്യയിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്

November 10, 2019
Google News 1 minute Read

ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നതായാണ് വിവരം.

മിലിട്ടറി ഇന്റലിജഡ് റോ, ഐബി തുടങ്ങിയ രഹസ്വാന്വേഷണ ഏജൻസികളാണ് ഭീകരാക്രമണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഡൽഹി ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ജെയ്ഷെ ഇ മുഹമ്മദ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യ വിവരം.

Read Also : അയോധ്യാ കേസ്: സുപ്രിംകോടതി വിധി ഒറ്റനോട്ടത്തിൽ

മൂന്ന് ഏജൻസികളും ഒരേ റിപ്പോർട്ട് സമർപ്പിച്ചതിനാൽ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. അയോധ്യ വിധിയ്ക്ക് ശേഷം രാജ്യത്തെ സമാധാനം തകർക്കാനാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വിധിയുടെ പശ്ചാത്തലത്തിൽ ഒരിക്കിട്ടുള്ള സുരക്ഷ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തിയിരുന്നു.രാജ്യത്തെ എല്ലായിടങ്ങളും ശക്തമായ സുരക്ഷയാണ് ഒരിക്കീട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here