സാംസംഗ് ഗ്യാലക്‌സി എസ് 11 എത്തുക 108 എംപി ക്യാമറയുമായി…?

സാംസംഗിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സിയുടെ പുതിയ വകഭേദം ഗ്യാലക്‌സി എസ് 11 അടുത്തവര്‍ഷത്തോടെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വിശദാംശങ്ങളെക്കുറിച്ച് കമ്പനി ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ പുതിയ 108 മെഗാപിക്‌സല്‍ ക്യാമറയുമായിട്ടായിരിക്കും ഗ്യാലക്‌സി എസ് 11 കമ്പനി അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
നിലവില്‍ ഷവോമി മാത്രമാണ് 108 എംപി ക്യാമറയുള്ള ഫോണ്‍ പുറത്തിറക്കിയത്. ഷവോമി എംഐ നോട്ട് 10 ന് ആണ് 108 എംപി ക്യാമറ നല്‍കിയിട്ടുള്ളത്. ഈവര്‍ഷം പുറത്തിറങ്ങിയ സാംസംഗ് ഗ്യാലക്‌സി എസ് 10 ല്‍ മൂന്ന് ക്യാമറകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. 7 എന്‍എം എക്‌സിനോസ് 990 പ്രോസസറാണ് സാംസംഗ് ഗ്യാലക്‌സി എസ് 11 ന് നല്‍കിയിരിക്കുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here