‘മോശം’ പേരുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണോ ? എങ്കിൽ വാട്ട്‌സാപ്പിൽ നിന്ന് വിലക്ക് കിട്ടാൻ ഒരുങ്ങിയിരുന്നോളൂ

മോശം പേരുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളായവരെ ബാൻ ചെയ്ത് വാട്ട്‌സാപ്പ്. അശ്ലീല പേരുള്ള ഗ്രൂപ്പുകളിലെ അംഗങ്ങൾക്കാണ് പുറത്താക്കൽ ഭീഷണി.

റെഡ്ഡിറ്റ് ഉപഭോക്താവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ‘ചൈൽഡ് പോണോഗ്രഫി’ എന്ന് ഗ്രൂപ്പിന്റെ പേര് മാറ്റിയതോടെ വാട്ട്‌സാപ്പിൽ നിന്ന് ഗ്രൂപ്പിനെയും തന്നെയും വിലക്കിയതായി യുവാവ് പറയുന്നു. എന്നാൽ വാട്ട്‌സാപ്പ് സപ്പോർട്ടുമായി ബന്ധപ്പെട്ടപ്പോൾ വാട്ട്‌സാപ്പിന്റെ നിയമാവലി ലംഘിച്ചുവെന്ന ‘ഓട്ടോമേറ്റഡ്’ ഉത്തരമാണ് വന്നതെന്ന് ഉപഭോക്താവ് പറയുന്നു. താൻ തെറ്റൊന്നും ചെയ്തില്ലെന്നും യുവാവ് പറയുന്നു. വിഷയം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത് ഒരു ആഴ്ചയ്ക്ക് ശേഷം വാട്ട്‌സാപ്പ് യാതൊരു വിശദീകരണവും നൽകാതെ തന്റെ വാട്ട്‌സാപ്പ് അക്കൗണ്ട് തിരിച്ചു നൽകിയെന്നും യുവാവ് പറഞ്ഞു.

Read Also : മൊബൈൽ ഫോൺ ഇല്ലാതെ കമ്പ്യൂട്ടറിൽ വാട്ട്‌സാപ്പ് ഉപയോഗിക്കാം; പുതിയ മാറ്റത്തിനൊരുങ്ങി വാട്ട്‌സാപ്പ്

ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംശയമുളവാക്കുന്ന പേരുകളോടെ കൂടിയ ഗ്രൂപ്പുകളെയും അതിലെ അംഗങ്ങളെയും വാട്ട്‌സാപ്പ് വിലക്കുന്നുണ്ട്. വ്യക്തമായ വിശദീകരണം നൽകാതെയാണ് ഈ വിലക്കെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു.

എന്നാൽ തമാശയ്ക്ക് വേണ്ടിയായിരിക്കും പലപ്പോഴും കുഴപ്പം പിടിച്ച പേരുകൾ ഗ്രൂപ്പിന് നൽകുന്നത്. ഗ്രൂപ്പിൽ വരുന്ന ചാറ്റ്, വീഡിയോ, ചിത്രങ്ങൾ എന്നിവയിലെ ഉള്ളടക്കം പലപ്പോഴും അശ്ലീലമാകാറില്ല. എന്നിരുന്നാലും ഗ്രൂപ്പിന്റെ പേരിൽ മാത്രം ഒരു ഗ്രൂപ്പിനെയും അതിലെ അംഗങ്ങളെയും ബാൻ ചെയ്യുന്ന വാട്ട്‌സാപ്പ് നടപടി ശരിയല്ലെന്നാണ് ടെക്ക് ലോകം പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More