ക്രിസ്മസ് ആഘോഷങ്ങൾക്ക് ട്രാൻസും ബിഗ് ബ്രദറും എത്തില്ല; തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ഷൈലോക്കും വലിയ പെരുന്നാളും മറ്റ് ചിത്രങ്ങളും

ക്രിസ്മസിന് അൻവർ റഷീദും ഫഹദ് ഫാസിലും ഒരുമിക്കുന്ന ട്രാൻസും മോഹൻലാലിന്റെ ബിഗ് ബ്രദറും ഇല്ലെന്ന് പുതിയ റിപ്പോർട്ടുകൾ. അടുത്ത വർഷത്തേക്ക് രണ്ടു സിനിമകളുടെയും റിലീസ് മാറ്റി വച്ചെന്നാണ് വിവരം.
ഔദ്യോഗികമായി മൂന്ന് സിനിമകളാണ് ക്രിസ്മസ് റിലീസിനുള്ളത്. മമ്മൂട്ടിയുടെ ഷൈലോക്ക്, പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ചിത്രം ഡ്രൈവിംഗ് ലൈസൻസ്, ജയസൂര്യയുടെ തൃശൂർ പൂരം എന്നിവയാണിവ.
ആദ്യം ചാർട്ട് ചെയ്തിരിക്കുന്ന ക്രിസ്മസ് റിലീസ് മാസ് ആക്ഷൻ എന്റർടെയിനർ മമ്മൂട്ടി ചിത്രം ഷൈലോക്കാണ്. നെഗെറ്റീവ് ഛായയുള്ള പലിശക്കാരനാണ് മമ്മൂട്ടി ചിത്രത്തിൽ. സംവിധാനം: അജയ് വസുദേവ്, നിർമാണം: ജോബി ജോർജ്ജ്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഗുഡ് വിൽ എന്റർടെയിൻമെന്റാണ്.
പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് അഭിനയിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് സംവിധാനം ചെയ്യുന്നത് ലാൽ ജൂനിയറാണ്. സച്ചിയാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം
ഷെയിൻ നിഗം നായകനായെത്തുന്ന വലിയ പെരുന്നാൾ ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള സിനിമയാണ്. നവാഗതനായ ഡിമൽ ഡെന്നീസ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഹിമികാ ബോസാണ് നായിക. ജോജു ജോർജജും പ്രധാന റോളിലെത്തുന്നു.
ജയസൂര്യയുടെ തൃശൂർ പൂരം ഡിസംബർ 20ന് തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരക്കഥ: രതീഷ് വേഗ, സംവിധാനം: രാജേഷ് മോഹനൻ. ആർ ഡി രാജശേഖറാണ് ക്യാമറ.
റോഷൻ ആൻഡ്രൂസിന്റെ മഞ്ജു വാര്യർ ചിത്രം പ്രതി പൂവൻ കോഴി, ദിലീപിന്റെ മൈ സാന്റാ എന്നീ സിനിമകൾ ക്രിസ്മസിന് തിയേറ്ററുകളിലെത്തിയേക്കാം. എന്നാൽ ഇവയുടെ ഔദ്യോഗിക റിലീസ് പ്രഖ്യാപിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here