Advertisement

നൈജീരിയയിൽ കേരളപ്പിറവി ദിനാഘോഷവും ഇന്റർ ഏരിയാ ഫുട്‌ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു

November 11, 2019
Google News 0 minutes Read

നൈജീരിയയിൽ കേരളപ്പിറവി ദിനാഘോഷവും ഇന്റർ ഏരിയാ ഫുട്‌ബോൾ ടൂർണമെന്റും നടന്നു. ടീം സുറുലേരയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ടീം വിക്ടോറിയ ഐലൻഡ് അറ്റ്‌ലസ് കെഎസ്എൻ കപ്പ് ജേതാക്കളായി.

കേരള സമാജം നൈജീരിയയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എല്ലാ വർഷവും നടത്താറുള്ള കേരളപ്പിറവി ദിനാഘോഷം ഇല്ലുപേജു ഐസിഎ അങ്കണത്തിലും അറ്റ്‌ലസ് കെഎസ്എൻ കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് സുറുലേരേ നൈജീരിയൻ പോർട്ട് അതോറിറ്റി ഗ്രൗണ്ടിലുമാണ് നടത്തിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി വിവിൻ കാർത്തികേയനേയും മികച്ച ഗോളിയായി അർജുൻ മേനോനേയും തെരഞ്ഞെടുത്തു. വിഐ താരം വിജയ് ഗോൾഡൻ ബൂട്ടിന് അർഹനായി.

കേരള സമാജം പ്രസിഡന്റ് ജോസഫ് ആന്റണി, സെക്രട്ടറി ഷീജു പ്രഭാകരൻ, ട്രഷറർ ഉമേഷ് ഉദയഭാനു, സ്‌പോർട്‌സ് സെക്രട്ടറി ലാൽ തോമസ്, വൈസ് പ്രസിഡന്റ് ഫാക്‌സി ജോസ്, ജോയിന്റ് സെക്രട്ടറി രമ പരമേശ്വർ എന്നിവരായിരുന്നു പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here