Advertisement

വിസ്മയമൊരുക്കി ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗം

November 11, 2019
1 minute Read

ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിലെ വിസ്മയക്കാഴ്ചകൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ശിവലിംഗം ഏഴ് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന 111.2 അടി ഉയരമുള്ള ശിവലിംഗത്തിന്റെ ഉള്ളിലെ വിസ്മയക്കാഴ്ച്ചകളാണ് ഭക്തർക്കും സന്ദർശകർക്കുമായി തുറന്നുകൊടുത്തത്.

ആകെ എട്ട് നിലകൾ. മഹാശിവലിംഗത്തിലെ ഓരോനിലയിലും പൂജ ചെയ്യുന്നതിന്
സൗകര്യമുണ്ട്. എല്ലാ നിലകളിലും ചാരുതയായി ചുമർ ശിൽപങ്ങൾക്കൊപ്പം വനഭംഗിയും ആലേഖനം ചെയ്തിട്ടുണ്ട്. ഏഴ് നിലകൾ കടന്ന് ചെന്നാൽ കൈലാസമായി. എട്ടു നിലകളിലുമായി 108 ചെറു ശിവലിംഗങ്ങളുടെ പ്രതിഷ്ഠയും ഉണ്ട്. 2012 മാർച്ചിലാണ് മഹേശ്വരാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ചുറ്റമ്പലത്തിന് പുറത്തായി ശിവലിംഗത്തിന്റെ നിർമാണം ആരംഭിച്ചത്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ച ശിവലിംഗത്തിന്റെ കാഴ്ചകൾ കാണാൻ വലിയ തിരക്കാണ് ക്ഷേത്രത്തിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top