പിങ്ക് ടെസ്റ്റ്; ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം നടത്തി ഇന്ത്യൻ താരങ്ങൾ

ബംഗ്ലാദേശിനെതിരെ നടക്കുന്ന ഡേനൈറ്റ് ടെസ്റ്റിനു മുന്നോടിയായി പ്രത്യേക പരിശീലനം നടത്തി ഇന്ത്യൻ താരങ്ങൾ. ഇന്ത്യയുടെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് ആയതിനാൽ താരങ്ങൾ ആരും പിങ്ക് ബോളിൽ ഇതുവരെ കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിങ്ക് ബോളിലായിരുന്നു താരങ്ങളുടെ പരിശീലനം.
അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ, മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് പിങ്ക് ബോളിൽ പരിശീലനം നടത്തിയത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലനം. അക്കാദമിയിലെ മുഖ്യ പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രാഹുൽ ദ്രാവിഡിൻ്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.
ഇന്ത്യൻ ടീമിനെ സഹായിക്കാൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പാടാക്കിയ ബൗളർമാരുമുണ്ടായിരുന്നു. പിങ്ക് പന്തിൽ പേസർമാർക്ക് കൂടുതൽ മൂവ്മെൻ്റ് ലഭിക്കുമെന്നതു കൊണ്ട് തന്നെ മുഹമ്മദ് ഷമിയുടെ പരിശീലനം അത്തരത്തിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here