Advertisement

വയനാട്ടില്‍ പ്രളയാനന്തര പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും: അദീനാ അബ്ദുള്ള ഐഎഎസ്

November 12, 2019
Google News 0 minutes Read

പ്രളയാനന്തര പുനരധിവാസം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകും പ്രഥമ പരിഗണനയെന്ന് വയനാട് കളക്ടറായി ചുമതലയേറ്റ ഡോക്ടര്‍ അദീലാ അബ്ദുള്ള ഐഎഎസ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വികസനത്തിലൂടെ വയനാടിനെ മുന്‍പന്തിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആലപ്പുഴ കളക്ടറായിരിക്കെയാണ് സ്ഥലംമാറ്റത്തിലൂടെ അദീലാ അബ്ദുള്ള ഐഎഎസ് വയനാട്ടില്‍ എത്തിയത്.

പ്രളയത്തിന്റെ പുനരധിവാസം മികച്ചനിലയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വയനാട്ടില്‍ വികസനത്തിനായിരിക്കും പ്രത്യേക പരിഗണന നല്‍കുക. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. വയനാട്ടിലെ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here