Advertisement

പാലക്കാട്ട് ഒരു ബിഎസ്എൻഎൽ കരാർ തൊഴിലാളി കൂടി ആത്മഹത്യ ചെയ്തു

November 12, 2019
1 minute Read

ഒരു ബിഎസ്എൻഎൽ കരാർ തൊഴിലാളി കൂടി ആത്മഹത്യ ചെയ്തു. പാലക്കാട് കോട്ടായി സ്വദേശി അനിൽകുമാറിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് ശനിയാഴ്ചയാണ്. പിന്നീട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

അനിലിന് ആറ് മാസത്തിലധികമായി ശമ്പളം ലഭിച്ചിരുന്നില്ല. ശമ്പളം കിട്ടാത്തതിൽ മനംനൊന്താണ് ഇയാൾ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അനിലിന്റെ മരണം അമ്മയുടെ അർബുദ ചികിത്സ നടക്കുന്നതിനിടെയാണ്. രണ്ട് സഹോദരങ്ങളിൽ ഒരാൾക്ക് അംഗവൈകല്യമുണ്ട്. അവിവാഹിതനായ അനിലായിരുന്നു കുടുംബത്തിനുണ്ടായിരുന്ന ഏക അത്താണി.

Read Also: ശമ്പളം മുടങ്ങി; മലപ്പുറത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ തൂങ്ങി മരിച്ചു

അനിലിന് പണം നൽകാനുണ്ടെന്ന് ഉപകരാറുകാരൻ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അനിലടക്കമുള്ള തൊഴിലാളികളെ പുറത്താക്കിയിരുന്നു എന്നും ആരോപണമുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top