ഹൈദരാബാദ് ട്രെയിനപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ ഹൈദരാബാദിൽ ഉണ്ടായ ട്രെയിൻ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 12 പേർക്ക് പരുക്കേറ്റ അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പിന്നീട് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. ഹുന്ദ്രി ഇൻറർസിറ്റി എക്‌സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. 10.30നാണ് അപകടം നടന്നത്. 31 പേരടങ്ങുന്ന എൻഡിആർഎഫ് സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയ ലോക്കോ പൈലറ്റിനെ എട്ട് മണിക്കൂറിന് ശേഷമാണ് രക്ഷിക്കാൻ സാധിച്ചത്.
Read Also : ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്
സിഗ്‌നൽ പ്രശ്‌നമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർക്ക് നിർദേശം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here