കിഫ്ബിയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; സമ്പൂർണ ഓഡിറ്റ് വേണമെന്ന് രമേശ് ചെന്നിത്തല

കിഫ്ബിയിലൂടെ ലഭിക്കുന്ന ഒരു പൈസ പോലും നിയമസഭയിൽ ചർച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല. മാത്രമല്ല, ഈ തുക ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒഡിറ്റ് നടത്താത്തത് അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
സംസ്ഥാന സർക്കാറിന്റെ സോവറിൻ ഗ്യാരന്റിയിലൂടെയാണ് കിഫ്ബിയിൽ നിന്നും തുക സർക്കാറിന് ലഭിക്കുന്നത്. ഈ പണം സർക്കാറിലേക്ക് ലഭിക്കുമ്പോൾ ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ടോ വ്യവസ്ഥയ്ക്ക് വിരുദ്ധമായി തുക ചെലവഴിക്കപ്പെടുന്നുണ്ടോ എന്നുള്ള കാര്യങ്ങൾപരിശോധിക്കപ്പെടണം. അവകാശങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് തോമസ് ഐസക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിലവിൽ ഫണ്ട് ട്രസ്റ്റി ബോർഡ് വഴി തുക ഒപ്പിട്ടു പോകുകയാണ്. ഫണ്ട് ട്രസ്റ്റി ബോർഡ് കൊടുക്കുന്ന ഫിഡിലിറ്റി സർട്ടിഫിക്കേറ്റ് മാത്രമാണ് നിയമസഭയിൽ വെയ്ക്കാറുള്ളത്.
കിഫ്ബി തുകയെ സംബന്ധിച്ച് ഓഡിറ്റ് നടത്താൻ നിയമസഭയ്‌ക്കോ ക്യാബിനറ്റിനോ സിഎൻഎജിയ്ക്ക് അധികാരമില്ല എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണഘടനയ്ക്ക് അതീതമായ ശക്തിയാണോ കിഫ്ബി എന്നത് എന്നും രമേസ് ചെന്നിത്തല ആരാഞ്ഞു.ഗുരുതരമായ അഴിമതിയാണിതെന്നും ഇത് ചൂണ്ടിക്കാണിക്കാനുള്ള അധികാരത്തെ സ്പീക്കർ വെല്ലുവിളിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കിഫ്ബിയിൽ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ധനമന്ത്രി പരസ്പര വിരുദ്ധമായ കാര്യമാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണ കക്ഷി പറയുന്ന കാര്യങ്ങൾ എടുത്തു പറയുക മാത്രമാണ് ഇപ്പോൾ സ്പീക്കർ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ അവകാശളങ്ങളെ സംരക്ഷിക്കേണ്ട ചുമതല സ്പീക്കർക്കാണുള്ളത്. എന്നാൽ സ്പീക്കർ ഇത് കൃത്യമായി ചെയ്യുന്നില്ല. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ശ്ക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here