Advertisement

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

November 12, 2019
1 minute Read

കശ്മീരിലെ ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. ശ്രീനഗര്‍ – ബരാമുള്ള റൂട്ടിലെ സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ കഴിഞ്ഞ ദിവസം ബരാമുള്ളയിലേക്ക് ട്രെയിനില്‍ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു. പ്രത്യേക പദവി റദ്ദാക്കുന്നതിനോടനുബന്ധിച്ച് കശ്മീരില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ച സര്‍ക്കാര്‍ താഴ്‌വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top