Advertisement

കൊല്ലം കടയ്ക്കലിൽ രണ്ടുവയസുകാരി ലൈംഗിക പീഡനത്തിനിരയായി; സഹോദരൻ കസ്റ്റഡിയിൽ

November 13, 2019
Google News 1 minute Read
child rape

കൊല്ലം കടയ്ക്കലിൽ രണ്ടുവയസുകാരി ലൈംഗിക പീഡനത്തിനിരയായതായി പരാതി. സഹോദരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നശിപ്പിക്കുന്നതിനു വേണ്ടി ഹരിതകർമസേന അംഗങ്ങൾ കുട്ടിയുടെ വീടിന് പരിസരത്ത് എത്തിയപ്പോൾ നിർത്താതെയുള്ള നിലവിളി കേട്ടു. വീട്ടിലെത്തി പരിശോധിച്ചപ്പോൾ വാതിൽ അകത്തു നിന്ന് അടച്ചിരുന്നു. തട്ടി വിളിച്ചതിന് ശേഷവും വാതിൽ തുറന്നില്ല. പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് ഹരിത കർമ്മ സേന അംഗങ്ങൾ വാർഡ് മെമ്പറെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

Read also: കുണ്ടറയിൽ ആത്മഹത്യ ചെയ്ത 10 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ്

പ്രതി നേരത്തേ മോഷണക്കേസിൽ മൂന്നുവർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ച പ്രതി ജനൽ കമ്പി മുറിച്ച് പുറത്തു ചാടുകയും ചെയ്തിട്ടുണ്ട്. പ്രായം തെളിയിക്കാനുള്ള യാതൊരു സർട്ടിഫിക്കറ്റും ഇല്ലാത്തതുകൊണ്ട് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് വിധേയനാക്കി. പെൺകുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here