Advertisement

രഹാനെ രാജസ്ഥാൻ റോയൽസ് വിട്ടു; ഇനി കളി ഡൽഹിയിൽ

November 14, 2019
Google News 0 minutes Read

ഏഴ് സീസണുകളിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച അജിങ്ക്യ രഹാനെ ടീം വിട്ടു. വരുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയാവും രഹാനെ പാഡണിയുക. സ്പിന്നർമാരായ മയങ്ക് മാർക്കണ്ഡയെയും രാഹുൽ തെവാട്ടിയയെയും നൽകിയാണ് ഡൽഹി രാജസ്ഥാൻ മുൻ നായകനെ ടീമിലെത്തിച്ചത്. മാർക്കണ്ഡെ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയത്.

കഴിഞ്ഞ സീസണിൽ റോയൽസ് നായകനായിരുന്ന രഹാനെ ടീമിൻ്റെ മോശം പ്രകടനത്തെത്തുടർന്ന് പാതിവഴിയിൽ സ്ഥാനമൊഴിഞ്ഞിരുന്നു. രഹാനെയുടെ മോശം ഫോമാണ് താരത്തെ വിട്ടു നൽകാൻ രാജസ്ഥാനെ പ്രേരിപ്പിച്ചത്. ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയാസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയ മികച്ച താരങ്ങളടങ്ങിയ ഡൽഹി ബാറ്റിംഗ് നിര രഹാനെയുടെ വരവോടെ കൂടുതൽ കരുത്താർജിക്കും. നേരത്തെ, കഴിഞ്ഞ സീസണിലെ കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ അശ്വിനും ഡൽഹിയിലെത്തിയിരുന്നു.

2011ലാണ് രഹാനെ രാജസ്ഥാനിലെത്തുന്നത്. 2015 വരെ അദ്ദേഹം അവിടെ തുടർന്നു. തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രാജസ്ഥാന് വിലക്ക് ലഭിച്ചപ്പോൾ റൈസിംഗ് പൂനെയ്ക്കായി കളിച്ചു. വിലക്ക് നീങ്ങിയതിനു ശേഷമുള്ള രണ്ട് സീസണുകളിൽ അദ്ദേഹം വീണ്ടും രാജസ്ഥാനായി കളിച്ചു.

ആകെ 140 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള രഹാനെ 3820 റൺസ് നേടിയിട്ടുണ്ട്. 24 മത്സരങ്ങളിൽ രാജസ്ഥാൻ്റെ നായകനായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here