Advertisement

സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്

November 14, 2019
0 minutes Read

സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ്്. സിനിമാ ടിക്കറ്റുകൾക്ക് അധിക വിനോദ നികുതി ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സിനിമാ ചിത്രീകരണം ഉൾപ്പെടെ നിർത്തിവയ്ക്കും.

സെപ്തംബർ ഒന്ന് മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയും ചെയ്തു. എന്നാൽ ജിഎസ്ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ വാദം. ഇതിനെതിരെ സംഘടന നേരത്തേ രംഗത്തെത്തുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top