നെടുമ്പാശേരിയിൽ വൻ സ്വർണ വേട്ട; സ്വർണം കടത്തിയത് പേസ്റ്റ് രൂപത്തിൽ കാലിൽ ഒട്ടിച്ച്

82 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പേസ്റ്റ് രൂപത്തിൽ കാലിൽ ഒട്ടിച്ചാണ് ഒന്നര കിലോ സ്വർണം കടത്താൻ ശ്രമിച്ചത്.
എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. ദുബായിൽ നിന്നും കൊച്ചി വരെ അന്താരാഷ്ട്ര സർവീസ് നടത്തി തിരിച്ച് ചെന്നൈക്ക് പോവുകയായിരുന്നു വിമാനത്തിന്റെ സീറ്റിന് പിന്നിലെ മാഗസിൻ പോക്കറ്റിൽ നിന്നാണ് ഒരു കിലോ സ്വർണം പിടികൂടിയത്. ഒരു കിലോ വരുന്ന സ്വർണ ബിസ്‌കറ്റുകൾ ആണ് മാഗസിൻ പോക്കറ്റിൽ നിക്ഷേപിച്ചിരുന്നത്.
ദുബായിൽ നിന്ന് കൊച്ചി വരെ എത്തിയ യാത്രക്കാരൻ സീറ്റിന് പിന്നിലെ മാഗസിൻ പോക്കറ്റിൽ സ്വർണം നിക്ഷേപിച്ച ശേഷം ഇവിടെനിന്ന് കയറുന്ന യാത്രക്കാരന് സീറ്റ് നമ്പർ കൈമാറുകയായിരിക്കുമെന്ന് കസ്റ്റംസ് കരുതുന്നു . ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here