രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി തീർപ്പാക്കി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി തീർപ്പാക്കി. രാഹുൽ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കോടതി നിർദേശിച്ചു.

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ നടത്തിയ പരാമർശം വിവാദമായിരുന്നു. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രിംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ പറഞ്ഞത്. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്. ആദ്യം ഖേദപ്രകടനം നടത്തിയ രാഹുൽ പിന്നീട് കോടതിയിൽ മാപ്പു പറയുകയും ചെയ്തിരുന്നു. റഫാൽ കേസിൽ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More