Advertisement

സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ട ചെറുപ്പക്കാരൻ തൃശൂർ നഗരത്തിൽ നാല് ദിവസമായി അന്വേഷണത്തിൽ

November 15, 2019
Google News 1 minute Read

കഴിഞ്ഞ നാല് ദിവസമായി വിഷ്ണുപ്രസാദ് എന്ന ചെറുപ്പക്കാരൻ തൃശൂർ നഗരത്തിൽ തന്റെ ബാഗ് തെരഞ്ഞുനോക്കാത്ത ഇടങ്ങളില്ല. ജർമനിയിൽ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ ബാഗിലുണ്ടായിരുന്നത് ജോലിക്ക് കയറണമെങ്കിൽ സമർപ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്‌പോർട്ടും തിരിച്ചറിയൽ രേഖകളും.

വിഷ്ണുവിന്റെ ബാഗ് ഈ മാസം 10ന് ആണ് റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടിക്കപ്പെട്ടത്. ജർമനിയിൽ നിയമനം നേടുന്നത് വരെ ചെലവിനുള്ള പണം കണ്ടെത്താൻ തൃശൂരിൽ സ്വകാര്യ ഹോട്ടലിൽ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരിൽ നിന്ന് തൃശൂരിൽ എത്തിയതായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആറ് വർഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണ് വിദേശത്ത് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

10ന് രാവിലെ 10.15ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വിഷ്ണുപ്രസാദ് വിശ്രമ മുറിയിൽ കയറി. അവിടെ കയറി മിനിറ്റുകൾക്കകമാണ് ബാഗ് പോയത്. സ്റ്റേഷൻ മുഴുവൻ തെരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ സ്റ്റേഷനിലെ പല ക്യാമറകളും പ്രവർത്തനക്ഷമമല്ലായിരുന്നു. ഫുഡ് കോർണറിന് സമീപമുള്ള പ്രവർത്തനക്ഷമമായ സിസിടിവിയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിട്ടുണ്ട്. ഫോൺ നമ്പർ: 8903067133.

വിഷ്ണുപ്രസാദിന് വേണ്ടി സിനിമാ താരം സണ്ണി വെയ്ൻ സഹായമഭ്യർത്ഥിച്ചിട്ടുണ്ട്,

‘Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണ്. ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കും’ എന്ന കുറിപ്പും പത്ര റിപ്പോര്‍ട്ടിനൊപ്പം സണ്ണി വെയ്ൻ പോസ്റ്റില് കൊടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here