ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് സർക്കാർ

ശബരിമലയിലെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാരിന് നിയമോപദേശം കിട്ടി. സുപ്രിംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് സർക്കാരിന് നിയമോപദേശം നൽകിയത്. വിധിയുടെ കൃത്യമായ ഉള്ളടക്കം സംബന്ധിച്ച് പഠിച്ച ശേഷം തുടർനടപടി മതിയെന്നാണ് നിയമോപദേശം.
ശബരിമലയിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രവേശിക്കണമെന്നുള്ളവർ കോടതി ഉത്തരവുമായി വരണം. ആക്ടിവിസ്റ്റുകൾ ആക്ടിവിസം പ്രചരിപ്പാക്കാനുള്ള സ്ഥലമല്ല എന്ന് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും വ്യക്തിതാൽപര്യങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മാധ്യമങ്ങൾ പ്രകോപിപിപ്പിച്ചത് കൊണ്ടാണ് സംഘപരിവാർ പ്രകോപനം ഉണ്ടായത്. വിധിയുമായി ബന്ധപ്പെട്ട് അവ്യക്തതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇത് ശബരിമല മണ്ഡലകാലത്തെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here