Advertisement

ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

November 15, 2019
0 minutes Read

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരമെന്ന് കോടതി. കേസിൽ ചിദംബരത്തിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ പങ്കുണ്ടെന്നും കോടതി നിരീക്ഷണമുണ്ട്. ഇത്തരം കുറ്റവാളികളെ പിടിച്ചില്ലെങ്കിൽ സമൂഹത്തെ ബാധിക്കുമെന്നും കോടതി പരാമർശിച്ചു.

ഐഎൻഎക്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 22ന് കേസ് പരിഗണിച്ചപ്പോൾ ചിദംബരത്തിന് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

2007ൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയയ്ക്ക് 305 കോടിയുടെ ഫണ്ട് സ്വീകരിക്കുന്നതിൽ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയതിൽ ക്രമക്കേട് നടത്തി എന്നാണ് ചിദംബരത്തിനെതിരെ നിലനിൽക്കുന്ന കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top