Advertisement

സൗദിയിൽ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ടുകൾ

November 15, 2019
1 minute Read

സൗദിയിൽ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണവും ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞതായി റിപ്പോർട്ട്. ഒരു ലക്ഷത്തിലേറെ വ്യവസായ സ്ഥാപനങ്ങൾ നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് കിഴക്കൻ പ്രവിശ്യയിലാണ്.

2018-ലെ ഇൻഡസ്ട്രിയൽ ആക്റ്റിവിറ്റി സർവേ പ്രകാരം 1,11,934 വ്യവസായ സ്ഥാപനങ്ങളാണ് സൗദിയിൽ ഉള്ളത്. 11,40,636 തൊഴിലാളികൾ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. 2017-നേ അപേക്ഷിച്ച് ഇത് 8 ശതമാനം കുറവാണ്. എന്നാൽ, 2018-ൽ വ്യവസായ മേഖല ഉണ്ടാക്കിയ വരുമാനം 2017-നേക്കാൾ 18 ശതമാനം കൂടുതലാണ്. 1.79 ട്രില്ല്യൻ റിയാലാണ് കഴിഞ്ഞ വർഷത്തെ വരുമാനം. കഴിഞ്ഞ വർഷത്തെ എണ്ണേതര വരുമാനം മുൻ വർഷത്തേക്കാൾ 27.6 ശതമാനം വർധിച്ചതായും റിപോർട്ടിൽ പറയുന്നു. 554 ബില്യൺ റിയാലാണ് 2018-ലെ എണ്ണേതര വരുമാനം. വ്യവസായ മേഖലയിൽ ഒരു തൊഴിലാളിക്ക് വരുന്ന ഏതാദേശ പ്രതിമാസ ചെലവ് 6739 റിയാലാണ്. ഇത് മുൻ വർഷത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണ്. വ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് കിഴക്കൻ പ്രവിശ്യയിലാണ്. 33 ശതമാനം പേരും ഈ മേഖലയിലാണ്. റിയാദ് പ്രവിശ്യയിൽ 30 ശതമാനവും മക്ക പ്രവിശ്യയിൽ 22 ശതമാനവും പേർ ജോലി ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top