സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രഷറിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. അത്യാവശ്യ ചെലവുകൾ ഒഴികെ ഒരു ബില്ലും പാസാക്കേണ്ടതില്ലെന്ന് ട്രഷറിക്ക് കർശന നിർദേശം. ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണമെന്ന് ധനവകുപ്പ്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.

ഇതോടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർക്കാർ നിർമാണ പ്രവർത്തനങ്ങളും, കരാറുകാരും പ്രതിസന്ധിയിലാവും. ദൈനം ദിനാവശ്യത്തിനുള്ള പണത്തിന്റെ കാര്യത്തിുലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലകൾക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെങ്കിൽ, ഇക്കുറി സാമ്പത്തിക പരിധി വ്യക്തമാക്കാതെയുള്ള നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ 31 ഇനങ്ങൾ
ഒഴികെയുള്ള ഒരു പേയ്‌മെന്റുകളും പാടില്ല എന്നാണ് നിർദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top