മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾക്കായുള്ള തെരച്ചിൽ ഊർജിതം

കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പാമ്പാടി സ്വദേശിയായ ഷിബിൻ, ചിങ്ങവനം സ്വദേശിയായ അലൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഒരു കുട്ടിക്കായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പ്ലസ്ടു വിദ്യാർത്ഥികളാണ് ഇവർ.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ 8 അംഗ സംഗത്തിലെ മൂന്ന് പേരാണ് പൂവത്തുമൂട് മൈനാപ്പള്ളി കടവിൽ വെച്ച് ഒഴുക്കിപ്പെട്ടത്. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ചിങ്ങവനം സ്വദേശിയായ അലനെ രക്ഷിക്കുന്നതിനിടെയാണ് പാമ്പാടി സ്വദേശിയായ ഷിബിനും വടവാതൂർ സ്വദേശിയായ അശ്വിനും ഒഴുക്കിൽപെടുന്നത്. തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മീനച്ചിലാറ്റിൽ ഒഴുക്കുള്ളതിനാൽ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയും തെരച്ചിൽ നടത്തുന്നുണ്ട്. ഇതിന് മുൻപും നിരവധി പേർ ഇവിടെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here