Advertisement

49 കാരിയായ വിദേശ വനിതയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

November 16, 2019
Google News 0 minutes Read

49 കാരിയായി വിദേശ വനിതയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡെൽഹിയിലെ പഹർഗഞ്ജിലെ ഹോട്ടൽ മുറിയിലാണ് ന്യൂസിലാൻഡ് സ്വദേശിനിയായ ത്വിയാലി പോളി ആനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് റിപ്പോർട്ട് പ്രകാരം ഹൈപ്പർടെൻഷൻ രോഗിയാണ് ആനി. ഭാരതീയ ആചാര പ്രകാരം ഇന്ത്യയിൽവച്ച് വിവാഹിതയാകാൻ ഓസ്‌ട്രേലിയൻ പൗരനായ കാമുകനൊപ്പം എത്തിയതാണ് ആനി. എന്നാൽ ശനിയാഴ്ച രാവിലെ ആനിയെ റൂമിൽ ബോധരഹിതയായി കാണുകയായിരുന്നു. ഉടൻ തന്നെ കാമുകൻ ഹോട്ടൽ അധികൃതരെ അറിയിക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയിൽ ആനിയെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആനി മരിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here