Advertisement

ഡൽഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് പാളം തെറ്റി

November 16, 2019
Google News 1 minute Read

ഡൽഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽവച്ചാണ് സംഭവം. അപകടത്തിൽ ആളപായമില്ല.

പാൻട്രി കോച്ചാണ് പാളം തെറ്റിയത്. വീൽ ഡിസ്‌ക് പൊട്ടിയതാണ് അപകടകാരണം. ചിറ്റൂരിലെ യെർപ്പാഡു സ്റ്റേഷനിലേക്ക് ട്രെയിൻ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here