Advertisement

മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, ബോളിവുഡ്….എല്ലാം ഒറ്റ ഫ്രെയിമിൽ; പുതിയ ചിത്രത്തിനുള്ള തയാറെടുപ്പ് ?

November 16, 2019
Google News 4 minutes Read

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു താരസംഘമ ചിത്രം. മോളിവുഡ്, ടോളിവുഡ്, കോളിവുഡ്, ബോളിവുഡ് എന്നിങ്ങനെ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ വിവിധ ഭാഷകളിലെ അഭിനേതാക്കൾ ഒറ്റ ഫ്രെയിമിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇത്.

ബോളിവുഡിൽ നിന്ന് ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, മനോജ് ബാജ്‌പെയ് എന്നിവർ വന്നപ്പോൾ, തമിഴിൽ നിന്ന് വിജയ് സേതുപതിയും, തെലുങ്കിൽ നിന്ന് വിജയ് ദേവരക്കൊണ്ടയും മലയാളത്തിൽ നിന്ന് പാർവതി തിരുവോത്തുമാണ് ചിത്രത്തിൽ ഉള്ളത്.

ചിത്രം പുറത്ത് വന്നതിന് പിന്നാലെ താരനിര അണിനിരക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് ആരാധകർ ധരിച്ചിരിക്കുന്നത്. എന്നാൽ ഒരു മീഡിയ ഇവന്റിന് വേണ്ടിയാണ് എല്ലാവരും ഒന്നിച്ചിരിക്കുന്നത്.

ഏതായാലും ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here