യുക്രൈനിലെ മുന്‍ യുഎസ് അംബാസിഡര്‍ മാരി യൊവാനൊവിച്ചിനെ അധിക്ഷേപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇംപീച്ച്‌മെന്റെ നടപടിയില്‍ പരസ്യ മൊഴി നല്‍കുന്നതിനിടെയായിരുന്നു ട്വിറ്ററിലൂടെയാണ് മാരിയൊവാനോവിച്ചിനെ ട്രംപ് അധിക്ഷേപിച്ചത്. മാരി യൊവാനോവിച്ച് പോയ എല്ലാ സ്ഥലങ്ങളും നാശമായിട്ടുണ്ടെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ടിറ്റിനെതിരെ ഡെമേക്രാറ്റുകള്‍ രംഗത്ത് വന്നു. യൊവാനോവിച്ച് 30 വര്‍ഷത്തെ സേവനത്തിനിടെ അമേരിക്കയ്ക്ക് നല്‍കിയ സംഭവനകള്‍ വലുതാണെന്ന് ട്രംപ് ഓര്‍ക്കണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ പ്രതികരണം. ഈ വര്‍ഷം മെയിലാണ് കാരണങ്ങള്‍ വ്യക്തമാക്കാതെ യൊവാനോവിച്ചിനെ ട്രംപ് ഉക്രൈന്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

തന്റെ അഴിമതി വിരുദ്ധ നിലപാട് ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ജിലിയാനിക്ക് അംഗീകരിക്കാന്‍ ആവത്തത് കൊണ്ടാണ് അംബാസഡര്‍ പദവിയില്‍നിന്നു നീക്കിയതെന്ന് യൊവാനൊവിച്ച് മൊഴിയില്‍ വ്യക്തമാക്കി

അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ യുക്രെയ്‌നില്‍ കേസുണ്ടാക്കാ!ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ട്രംപിനെതിരെയുള്ള ആരോപണം

 Donald Trump,  US ambassador to Ukraine, Marie Yovanovich
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More