തിരക്കുള്ള റോഡിൽ ആംബുലൻസിന് വഴിയൊരുക്കി ബുള്ളറ്റ് യാത്രികർ; അഭിനന്ദനപ്രവാഹം; വീഡിയോ

ഡൽഹിയിൽ തിരിക്കുള്ള റോഡിൽ ആംബുലൻസിന് വഴിയൊരുക്കി ബുള്ളറ്റ് യാത്രികർ. ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് മുന്നോട്ട് പോകാൻ സാധിക്കാതെ വന്നതോടെയാണ് യുവാക്കൾ വഴിയൊരുക്കാൻ രംഗത്തെത്തിയത്. യുവാക്കളുടെ അവസരോചിതമായ ഇടപെടൽ മൂലം ആംബുലൻസിലെ രോഗിയെ സമയത്തിന് ആശുപത്രിയെത്തിക്കാനും ജീവൻ രക്ഷിക്കാനും സാധിച്ചു. വീഡിയോ വൈറലായതോടെ നിരവധിയാളുകൾ യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തി.
ട്രാഫിൽ ബ്ലോക്കിൽ കുടുങ്ങി മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആംബുലൻസ്. ഇതിനിടെ ബുള്ളറ്റിലെത്തിയ യുവാക്കൾ ആംബുലൻസിന് മുന്നിൽ കയറി വഴിയൊരുക്കുകയായിരുന്നു. യുവാക്കൾ മുന്നിട്ടിറങ്ങിയതോടെ ആംബുലൻസിന് സൈഡ് നൽകാൻ യാത്രക്കാർ തയ്യാറായി. ഇതോടെ ആംബുലൻസ് സുഗമമായി കടന്നുപോകുകയായിരുന്നു.
ഫയർ എൻജിൻ, ആംബുലൻസ്, പൊലീസ് വാഹനങ്ങൾ ഉൾപ്പെടെ ഏത് ദിശയിൽ നിന്നു വന്നാലും വഴിയൊരുക്കണമെന്നാണ് നിയമം. ആംബുലൻസിന് വഴിയൊരുക്കാത്തത് ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻസ് റദ്ദാക്കുകയുമാണ് ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here