ജൂനിയർ ആർട്ടിസ്റ്റ് മയക്കു മരുന്ന് നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; പരാതിയുമായി ഹിന്ദി സീരിയൽ താരം

ജൂനിയർ ആർട്ടിസ്റ്റ് മയക്കു മരുന്ന് നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി ഹിന്ദി സീരിയൽ താരം രംഗത്ത്. ഹോട്ടൽ മുറിയിൽവച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവം ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകി.

മുംബൈ സ്വദേശിനിയായ സീരിയൽ നടിയാണ് പരാതിയുമായി പൊലീസിൽ സമീപിച്ചത്. കഹാനി ഘർ ഘർ കി, നാച്ച് ബാലിയെ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയായ യുവതി നിരവധി സീരിയലുകളിലും വേഷമിട്ടു. ഗർഭിണിയാണെന്നും വിവാഹം കഴിക്കണമെന്നുമാവശ്യപ്പെട്ട് യുവാവിനെ സമീപിച്ചെങ്കിലും കൈയൊഴിയുകയായിരുന്നുവെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുവതി പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More