സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് അവസാനിക്കും; മാവോയിസ്റ്റ് വേട്ട, യുഎപിഎ കേസ് എന്നിവ ചർച്ച ചെയ്യും

ഇന്നലെ ആരംഭിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. ശബരിമല പുനഃപരിശോധന വിധി അവ്യക്തതകൾ നിറഞ്ഞതാണെന്നും സംസ്ഥാന സർക്കാർ വ്യക്തത സംസ്ഥാനം തേടണമെന്നും ഇന്നലെ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിന്മേലുള്ള തുടർ ചർച്ചകൾ ഇന്ന് ഉണ്ടാകും. മാവോയിസ്റ്റ് വേട്ട, വിദ്യാർത്ഥികൾക്ക് നേരെ യുഎപിഎ ചുമത്തിയ നടപടി എന്നിവ ഇന്ന് ചർച്ച ചെയ്യും.
ഇന്നലെ ശബരിമല പുനഃപരിശോധന വിധി, അയോധ്യ വിധി തുടങ്ങിയവയാണ് ഇന്നലെ പ്രധാനമായും പിബി ചർച്ച ചെയ്തത്. ശബരിമല വിധിയിൽ സംസ്ഥാനം വ്യക്തത തേടണമെന്ന
ആവശ്യത്തിന് മേൽ ഇന്ന് തുടർ ചർച്ചകളുണ്ടാകും. വിവിധ സംസ്ഥാനങ്ങളിലെ വിഷയങ്ങളിലും ഇന്ന് ചർച്ചയ്ക്ക് എടുക്കും. കോഴിക്കോട് അലൻ, താഹ എന്നീ രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലും ജെഎൻയുവിലെ വിദ്യാർത്ഥി സമരവും ചർച്ചയാകും.
പൊലീസ് സേനയിൽ സർക്കാരിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരും ആർഎസ്എസ് അജണ്ട നടപ്പിൽ വരുത്താൻ ശ്രമിക്കുന്നവരും ഉണ്ടെന്ന ആരോപണവും ഇന്ന് യോഗത്തിന്റെ പരിഗണനക്ക് വരും. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്ന വിലയിരുത്തലിലാണ് പിബി ഇതിനെതിരെ കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുന്നത് ചർച്ച ചെയ്യും ഇന്നലെ ആരംഭിച്ച പിബി യോഗം ഇന്ന് വൈകുന്നേരം അവസാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here